Site icon saudibusinesstimes.com

നിക്ഷേപം ആകര്‍ഷിക്കാൻ പുതിയ നികുതി പരിഷ്‌കാരങ്ങളുമായി യുഎഇ

ദുബായ്. രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങളെത്തിച്ച് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാൻ യുഎഇ ധനമന്ത്രാലയം പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചു.

വര്‍ധിപ്പിക്കാനായി ക്വാളിഫൈയിംഗ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്കും (ക്യു.ഐ.എഫ്) ക്വാളിഫൈയിംഗ് ലിമിറ്റഡ് പാര്‍ട്ണര്‍ഷിപ്പുകള്‍ക്കും യു.എ.ഇ ധനമന്ത്രാലയം പുതിയ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു. റിയല്‍ എസ്റ്റേറ്റ് ആസ്തി പരിധിയും (10 ശതമാനം) ഉടമസ്ഥാവകാശ വൈവിധ്യ വ്യവസ്ഥകളും പാലിക്കുന്നിടത്തോളം, യു.എ.ഇ കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് വരുമാനം ഒഴിവാക്കി, അനുകൂലമായ നികുതി വ്യവസ്ഥയില്‍ നിന്ന് ക്യു.ഐ.എഫുകളിലെ നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിക്കും. പ്രാരംഭമായി അനുവദിക്കുന്ന രണ്ട് വര്‍ഷത്തിനപ്പുറം ഉടമസ്ഥാവകാശ വൈവിധ്യത്തിലെ നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് ക്യു.ഐ.എഫുകള്‍ക്ക് പുതിയ തീരുമാനം ഗ്രേസ് പിരീഡ് നല്‍കുന്നു. ഇതിന് ഈ നിയമ ലംഘനങ്ങള്‍ പ്രതിവര്‍ഷം 90 ദിവസങ്ങള്‍ കവിയാന്‍ പാടില്ലെന്നും ലിക്വിഡേഷന്‍ സമയത്ത് സംഭവിച്ചതാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

മറ്റ് ഇളവ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍, ഉടമസ്ഥാവകാശ വൈവിധ്യത്തിന്റെ ലംഘനം നിയമലംഘനം നടത്തുന്ന നിക്ഷേപകരെ മാത്രമേ ബാധിക്കുകയുള്ളൂ, മുഴുവന്‍ ഫണ്ടിനെയും ബാധിക്കില്ല. ഒരു ക്യു.ഐ.എഫ് റിയല്‍ എസ്റ്റേറ്റ് ആസ്തി പരിധി കവിയുന്നുവെങ്കില്‍, അതിന്റെ റിയല്‍ എസ്റ്റേറ്റ് വരുമാനത്തിന്റെ 80 ശതമാനത്തിനു മാത്രമേ നികുതി ചുമത്തുകയുള്ളൂ. ഇത് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളുടെ പരിഗണനയുമായി യോജിക്കുന്നു.

സാമ്പത്തിക വര്‍ഷാവസാനത്തിന്റെ ഒമ്പത് മാസത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളിലെയും ക്യു.ഐ.എഫുകളിലെയും നിയമപരമായ വിദേശ നിക്ഷേപകര്‍ നിര്‍ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുകയും അവരുടെ വരുമാനത്തിന്റെ 80 ശതമാനമോ അതില്‍ കൂടുതലോ ലാഭവിഹിതമായി വിതരണം നടത്തുകയും ചെയ്താല്‍, ഡിവിഡന്റ് വിതരണ തീയതിയില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

ചില പരിമിത പങ്കാളിത്തങ്ങള്‍ക്ക് നികുതി-സുതാര്യ പദവി ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഈ തീരുമാനം അവതരിപ്പിക്കുന്നു. ഇത് ഇത്തരം പങ്കാളിത്തങ്ങള്‍ക്ക് നികുതി ചുമത്തുന്നതിനുള്ള അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികളുമായി യു.എ.ഇയെ യോജിപ്പിക്കുന്നു. ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും നിയമപാലനം ലളിതമാക്കാനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതക്ക് പുതിയ തീരുമാനം അടിവരയിടുന്നു. മത്സരാധിഷ്ഠിത നികുതി ആനുകൂല്യങ്ങളും കാര്യക്ഷമമായ ഭരണനിര്‍വഹണവും വാഗ്ദാനം ചെയ്യുന്നതിലൂടെ പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ യു.എ.ഇ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.

Exit mobile version