Site icon saudibusinesstimes.com

ഫ്‌ളൈ നാസ് ദമാം-റെഡ് സീ സര്‍വീസ് ആരംഭിക്കുന്നു

flynas

ജിദ്ദ. മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെഡ് സീ ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. വ്യോമയാന മേഖലയിലെ ദേശീയ ലക്ഷ്യങ്ങളുടെയും സര്‍വീസ് ശൃംഖല വ്യാപിപ്പിക്കാനുള്ള ഫ്‌ളൈ നാസ് പദ്ധതിയുടെയും ഭാഗമയാണ് റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഫ്‌ളൈ നാസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

സൗദിയിലെങ്ങുമുള്ള ഫ്‌ളൈ നാസിന്റെ നാലു ഓപ്പറേഷന്‍ സെന്ററുകളില്‍ ഒന്നായ ദമാം എയര്‍പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ 28 മുതല്‍ പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതമാണ് റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കമ്പനി നടത്തുക. റെഡ് സീ ഗ്ലോബല്‍ കമ്പനി വികസിപ്പിക്കുന്ന ലക്ഷ്വറി ടൂറിസം കേന്ദ്രമായ റെഡ് സീ ഡെസ്റ്റിനേഷന്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സമീപ പ്രദേശങ്ങളിലെ നിവാസികള്‍ക്കും ഫ്‌ളൈ നാസ് സര്‍വീസ് പ്രയോജനപ്പെടും.

Exit mobile version