Site icon saudibusinesstimes.com

റീട്ടെയില്‍ രംഗത്ത് 79 ശതമാനം പണമിടപാടുകളും ഇ-പേമെന്റ്‌

e payment in saudi arabia

റിയാദ്. സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ രംഗത്ത് നടന്ന മൊത്തം പണമിടപാടുകളില്‍ 79 ശതമാനവും ഇലക്ട്രോണിക് പേമെന്റുകള്‍. ആകെ 1,260 കോടി റിയാല്‍ മൂല്യം വരുന്ന ഇടപാടുകളാണ് ഓണ്‍ലൈനായി നടന്നത്. ഈ രംഗത്ത് ഒമ്പത് ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2023ല്‍ ഇത് 70 ശതമാനമായിരുന്നു ഇ-പേമെന്റുകളുടെ പങ്ക്. രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമായാണ് ഈ വളര്‍ച്ച. കേന്ദ്ര ബാങ്കായ സമയും ധനകാര്യ മേഖലയുമായി ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതികളാണ് സമീപ വര്‍ഷങ്ങളില്‍ സൗദിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കുതിച്ചുയരാന്‍ വഴിയൊരുക്കിയത്.

രാജ്യത്തുടനീളം ഈ സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. നാഷനല്‍ പേമെന്റ് സംവിധാനത്തിന്റെ വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് തുടരുമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. കൂടുതല്‍ പേമെന്റ് ഓപ്ഷനുകള്‍ ലഭ്യമാക്കും. ഡിജിറ്റല്‍ പേമെന്റിലേക്ക് മാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള പ്രചരണങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കാശ് രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പങ്കാളികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

Exit mobile version