റിയാദ്. പെറു ആസ്ഥാനമായ എണ്ണ വിതരണ കമ്പനിയായ പ്രൈമാക്‌സിനെ സൗദി അരാംകോ ഏറ്റെടുക്കുന്നു. പെറുവിനു പുറമെ കൊളംബിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലും സാന്നിധ്യമുള്ള കമ്പനിയാണ് പ്രൈമാക്‌സ്. പെറുവിലെ മുന്‍നിര ബിസിനസ് ഗ്രൂപ്പായ ഗ്രൂപോ റൊമേരോയുടെ ഉമസ്ഥതയിലുള്ള പ്രൈമാക്‌സിനെ അരാംകോ ഏറ്റെക്കാന്‍ തയാറെടുക്കുന്നതായി പെറുവിയന്‍ പത്രമായ ഗെസ്റ്റിയോന്‍ ആണ് റിപോര്‍ട്ട് ചെയ്തത്. 350 കോടി ഡോളറിന്റെ പണമിടപാടും ഉള്‍പ്പെടുന്നതാണ് ഈ ഡീല്‍ എന്ന് റിപോര്‍ട്ട് സൂചന നല്‍കുന്നു. മൂന്ന് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലായി 2,185 പെട്രോള്‍ പമ്പുകള്‍ പ്രൈമാക്‌സിനുണ്ട്.
അതേസമയം പുതിയ ഏറ്റെടുക്കല്‍ നീക്കങ്ങളെ കുറിച്ച് അരാംകോയും പ്രൈമാക്‌സും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പെറുവില്‍ അരാംകോയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ വര്‍ഷം പെറും എല്‍എന്‍ഡിയില്‍ അരാംകോ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കിയിരുന്നു.