Site icon saudibusinesstimes.com

സൗദിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിൽ സ്കൂള്‍ സേവേഴ്സ് ഷോപ്പിംഗ് ആഘോഷം

lulu school savers shopping festival 2025

റിയാദ്- മധ്യവേനലവധിക്ക് ശേഷമെത്തുന്ന ബാക്ക് ടു സ്കൂള്‍ ആഘോഷത്തിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എണ്ണമറ്റ ഓഫറുകളും കളക്ഷനുകളും വിദ്യാർത്ഥികൾക്കു വേണ്ടി അവതരിപ്പിച്ചു. സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓഗസ്റ്റ് മാസം മുഴുവനും നീളുന്ന ലുലു സ്കൂൾ സേവേഴ്സ് ഓഫറുകള്‍ ആരംഭിച്ചു. അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയ കുടുംബങ്ങള്‍ക്ക് കുട്ടികള്‍ക്കുള്ള സ്കൂള്‍ ഷോപ്പിംഗ് മുഴുവനും ഒരു കുടക്കീഴില്‍ സജ്ജമാക്കിയിരിക്കുകയാണ് ലുലു സ്കൂള്‍ സേവേഴ്സ് ക്യാമ്പയിന്‍.

ലുലു സ്കൂള്‍ സേവേഴ്സിന്‍റെ ഭാഗമായി സ്റ്റൈലിഷും, വ്യത്യസ്ത ഡിസൈനിലുള്ളതും, ഈട് നില്‍ക്കുന്നതുമായ സ്കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ അടക്കം സ്കൂള്‍ സ്റ്റേഷനറി സാധനങ്ങളും പ‌ഠനോപകരണങ്ങളും എല്ലാം അതിശയിപ്പിക്കുന്ന ഓഫറുകളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ഇതിന് പുറമെ ആധുനിക കാലത്തെ ബാക്ക് ടു സ്കൂള്‍ ആഘോഷങ്ങള്‍ക്ക് സമഗ്രത നല്‍കി സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍, വാച്ചുകള്‍ എന്നിവയ്ക്കും മികച്ച ഓഫറുകളാണ് ലുലു നല്‍കുന്നത്. കുട്ടികൾക്കായി നൂതന പഠനാനുഭവങ്ങൾ ഒരുക്കാൻ ആവശ്യമായ ഉപകരണങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.

കുട്ടികളുമായി ബാക്ക് ടു സ്കൂള്‍ ഷോപ്പിംഗിനെത്തുന്ന രക്ഷിതാക്കള്‍ക്ക് കൂളായി ഷോപ്പ് ചെയ്യാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ആക്ടിവിറ്റി സോണുകളും സജ്ജമാണ്. തടസ്സങ്ങളില്ലാതെ ബാക്ക് ടു സ്കൂള്‍ ഷോപ്പിംഗ് പൂര്‍ത്തിയാക്കാന്‍  ടാബി, തമാര ഉള്‍പ്പെടെയുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ അവസരമുണ്ട്.

Exit mobile version