svg

സൗദിയിൽ എയർ കാർഗോ നീക്കം ഇനി മുഴുസമയ നിരീക്ഷണത്തിൽ; ആദ്യ കൺട്രോൾ സെന്റർ തുറന്നു

SBT DeskNEWS7 months ago137 Views

റിയാദ്: സൗദിയിലുടനീളം പ്രവർത്തിക്കുന്ന അംഗീകൃത എയര്‍ കാര്‍ഗോ ഏജന്‍സികളേയും തത്സമയം നിരീക്ഷിക്കുന്നതിനുള്ള എയര്‍ കാര്‍ഗോ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. റിയാദില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്താണ് സെന്റര്‍ പ്രവർത്തിക്കുന്നത്. എയർ കാർഗോ ഏജൻസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എയർ കാർഗോ വിതരണ ശൃംഖലയുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുമാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ തന്നെ ഇത്തരത്തില്‍ സവിശേഷ സെന്ററാണ് റിയാദിലേത്.

എയര്‍ കാര്‍ഗോ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ പങ്കാളികളെയും ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുവരുന്ന ഏകീകൃത പ്ലാറ്റ്ഫോമാണിത്. വിതരണ ശൃംഖലകളിലെ സുരക്ഷാ നടപടിക്രമങ്ങളുടെ കൃത്യത വര്‍ധിപ്പിക്കാനും കയറ്റുമതി നീക്കങ്ങളിൽ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഈ സെന്റർ സഹായിക്കുന്നു. 24 മണിക്കൂറും കേന്ദ്രീകൃത നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന വിദൂര പരിശോധനാ സംവിധാന മാണ് ഈ സെന്ററിലുള്ളത്. സൗദിയിലെ നാലു പ്രധാന പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന 40 അംഗീകൃത കാര്‍ഗോ ഏജന്‍സികള്‍ വഴിയുള്ള എയര്‍ കാര്‍ഗോ നീക്കങ്ങൾ നിരീക്ഷിക്കുന്ന സെന്ററിനെ എയര്‍ പോര്‍ട്ടുകളുമായും ബന്ധിപ്പിച്ചിരിക്കുന്നു.

ചരക്കുകൾ ഏജന്‍സികൾ സ്വീകരിക്കുന്നത് മുതല്‍ വിമാനത്താവളത്തില്‍ എത്തുന്നത് വരെയുള്ള കാർഗോ നീക്കം ട്രാക്ക് ചെയ്യുന്നതിന് അഡ്വാന്‍സ്ഡ് റിസ്‌ക് അനാലിസിസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നിരവധി സാങ്കേതികവിദ്യകള്‍ സെന്റര്‍ ഉപയോഗിക്കുന്നു. വിവിധ സുരക്ഷാ വകുപ്പുകളില്‍ നിന്ന് പരിശീലനം ലഭിച്ച സൗദി ജീവനക്കാരുടെ ഒരു സംഘമാണ് ഈ കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്നത്. ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഷിപ്പിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വശ്ജ് പ്ലാറ്റ്ഫോം വഴി ഷിപ്പിംഗ് ഡാറ്റ സ്വീകരിച്ചും ഷിപ്പിംഗ് ഏജന്‍സികളിലെ എക്‌സ്-റേ പരിശോധനാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും നിരീക്ഷിച്ചും വാഹന ട്രാക്കിംഗ് ഉപകരണങ്ങളുടെ ഫോളോ അപ്പ് നടത്തിയും അവര്‍ 24 മണിക്കൂറും കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
Loading Next Post...
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...