റിയാദ്. ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2025ലെ ലോകത്തെ അതിസമ്പന്നരുടെ World’s Billionaires Listൽ 15 സൗദി ശതകോടീശ്വരന്മാർ ഇടം നേടി. പട്ടികയിലെ സൗദി സമ്പന്നരുടെ ആസ്തികളുടെ ആകെ മൂല്യം 5,580 കോടി യുഎസ് ഡോളര്‍ ആണ്. ഇത് മൊത്തം അറബ് ശതകോടീശ്വരന്മാരുടെ ആസ്തി മൂല്യത്തിന്റെ 43.4 ശതമാനം വരും. സൗദി വ്യവസായി പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ ആണ് അറബ് ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്‍. ഫോബ്‌സ് പട്ടികയില്‍ ആഗോള തലത്തില്‍ 128ാം സ്ഥാനത്താണ് പ്രിന്‍സ് അല്‍വലീദ്. 1,650 കോടി ഡോളറാണ് തലാലിന്റെ ആസ്തി മൂല്യം. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയിലെ ഒമ്പത് രാജ്യങ്ങളിലായി അറബ് ശതകോടീശ്വരന്‍മാരുടെ എണ്ണം 38 ആയി വര്‍ധിച്ചിട്ടുണ്ട്. ഇവരുടെ മൊത്തം ആസ്തി മൂല്യം 12,840 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ (5,370 കോടി ഡോളര്‍) അപേക്ഷിച്ച് ഇരട്ടിയിലധികമാണ് ആസ്തി വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് പട്ടികയില്‍ 20 അറബ് അതിസമ്പന്നരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.
ആഗോള തലത്തില്‍ ഇതാദ്യമായി അതിസമ്പന്നരുടെ എണ്ണം 3,000 കവിഞ്ഞു. 3,028 ശതകോടീശ്വരന്മാരാണ് 2025ലെ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ചത്. 2024നെ അപേക്ഷിച്ച് 247 പേരാണ് പുതുതായി പട്ടികയിലുള്‍പ്പെട്ടത്. 16.1 ലക്ഷം കോടി ഡോളറാണ് ലോകത്തെ അതിസമ്പന്നരുടെ മൊത്തം ആസ്തികളുടെ മൂല്യം. മുൻ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം കോടിയോളം ഡോളറിന്റെ വർധനയാണ് ഉണ്ടായത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ സമ്പന്നർ. 902 അമേരിക്കൻ ശതകോടീശ്വരൻമാരാണ് ഫോബ്സിന്റെ പുതിയ അതിസമ്പന്ന പട്ടികയിലുള്ളത്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഹോങ്കോങ് ഉൾപ്പെടെ ചൈനയിൽ 516ഉം, ഇന്ത്യയിൽ 205ഉം ശതകോടീശ്വരൻമാരുണ്ട്. 2025 മാര്‍ച്ച് 7ലെ ഓഹരി വിലകളും വിനിമയ നിരക്കുകളും അവലംബിച്ചാണ് ഫോബ്‌സ് റാങ്കിംഗ്.
സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ അറബ് ശതകോടീശ്വരന്മാരുള്ളത് യുഎഇയിലും ഈജിപ്തിലുമാണ്. ഇരു രാജ്യങ്ങളിലും അഞ്ച് പേർ വീതമുണ്ട്. യുഎഇ ശതകോടീശ്വരന്മാരുടെ ആസ്തി മൂല്യം 2,430 കോടി ഡോളറും ഈജിപ്ഷ്യന്‍ ശതകോടീശ്വരന്മാരുടേത് 2,060 കോടി ഡോളറുമാണ്. യുഎഇയില്‍ രണ്ടു പേര്‍ പുതുതായി പട്ടികയില്‍ ഇടം നേടി. ദുബായ് ആസ്ഥാനമായ ബിന്‍ ഗാത്തി റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് സ്ഥാപകനും ചെയര്‍മാനുമായ ഹുസൈന്‍ ബിന്‍ ഗാത്തി അല്‍ജബൂരി, മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ഇമാറിന്റെ സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍ എന്നിവരാണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചത്,
അതിസമ്പന്നരായ 10 അറബ് ശതകോടീശ്വരന്മാര്‍ ഇവരാണ്
PEGS: The Richest Arab People In The World. Forbes World’s Billionaires List 2025. Richest men in Saudi Arabia.