ജിദ്ദ. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരുടെ എണ്ണം 4.91 കോടി കവിഞ്ഞു. സര്‍വകാല റെക്കോര്‍ഡാണിത്. 2023നെ അപേക്ഷിച്ച് 14 ശതമാനമാണ് 2024ൽ യാത്രക്കാരുടെ വർധന.
വിമാന സർവീസുകളിലും 11 ശതമാനം വർധനവ് രേഖപ്പെടുത്തി. 2.78 ലക്ഷത്തിലേറെ വിമാന സർവീസുകളാണ് ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നടന്നത്. കൈകാര്യം ചെയ്ത ബാഗേജുകളുടെ എണ്ണ 4.71 കോടി കവിഞ്ഞു. ബാഗേജുകളുടെ എണ്ണം 21 ശതമാനം തോതില്‍ വര്‍ധിച്ചു.
യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ ദിവസം ഡിസംബര്‍ 31 ആണ്. 1,74,600ലേറെ യാത്രക്കാരാണ് ഈ ദിവസം ജിദ്ദ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ മാസവും ഡിസംബറാണ്. 47 ലക്ഷത്തിലേറെ യാത്രക്കാരാണ് ഡിസംബറിൽ മാത്രമെതതിയത്.