svg

സഫാ ഗ്രൂപ്പ് സൗദിയിൽ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു

SBT DeskNEWS9 months ago220 Views

ജിദ്ദ. സൗദി അറേബ്യയിൽ വൻ വിപുലീകരണം പ്രഖ്യാപിച്ച് സഫാ ഗ്രൂപ്പ്. സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന ഭാരവാഹികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിലെ പ്രമുഖ ഗ്രൂപ്പുകളും സംഘടനകളും സഫാ ഗ്രൂപുമായി വിവിധ തലങ്ങളിൽ സഹകരിക്കാൻ മുന്നോട്ടുവന്നതായി സഫാ ഗ്രൂപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 യുമായി സഹകരിച്ച് മുന്നോട്ടുവെച്ചിട്ടുള്ള വിപുലമായ പദ്ധതികൾ ജെം ആന്റ് ജ്വല്ലറി മേഖലക്ക് കുതിപ്പാകുമെന്നും സഫാ ഗ്രൂപ്പ് അറിയിച്ചു. സൗദിയുടെ സ്വർണ വ്യാപാര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നും സഫാ ഗ്രൂപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

റീട്ടെയിൽ, ഹോൾസെയിൽ, മാനുഫാക്‌ചറിങ്ങ്, ഡിസൈനിങ്ങ്, റിസർച്ച്, എജ്യൂക്കേഷൻ എന്നീ തലങ്ങളിൽ വൈവിധ്യപൂർണമായ പ്രൊജക്‌ടുകളാണ് സഫാഗ്രൂപ് പ്രഖ്യാപിച്ചത്. ജെം ആന്റ് ജ്വല്ലറി മേഖലയിലെ മൂന്നരപതിറ്റാണ്ടിന്റെ അനുഭവ പരിജ്ഞാനമുള്ള സഫാഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം സഹകരണം ആഗോള വിപുലീകരണ പദ്ധതിക്ക് മുതൽകൂട്ടാകുമെന്ന് അധികൃതർ പറഞ്ഞു.

ഗ്രൂപ്പ് ലോഗോ ഹാഷിദി ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് ഫൈദി അൽ ഹാഷിദി പ്രകാശനം ചെയ്തു. ഡോ. അബ്ദുൾ ഗനി സായിഗ് (ചെയർമാൻ മെറ്റൽ ആന്റ് പ്രഷ്യസ് മെറ്റൽ അസോസിയേഷൻ) ഷെയ്ഖ് സാലിഹ് അൽ കിൽന്തി (ചെയർമാൻ ബിൻ മഹ്ഫൂസ് അൽ കിൽന്തി (ഗ്രൂപ്പ്), ഹുസൈൻ ബാ ഹംദീൻ തുടങ്ങിയവർ ആശംസ നേർന്നു.

സൗദി ബിസ്നസ്സ് പാർട്ടണർ ശൈഖ് അലി സ്വാലിഹ് ബാതർഫി അൽകിൻന്തിയുമായുള്ള കരാർ, ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അബുസ്സലാമിന് കൈമാറി. പത്രസമ്മേളനത്തിൽ ഡോ. അബദുൽ ഗനി സായിഗ്,(ചെയർമാൻ, പ്രഷ്യസ് മെറ്റൽസ് അസോസിയേഷൻ), സഫാ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുസ്സലാം, ഇൻ്റർനാഷണൽ ഓഫറേഷൻ ഡയറക്ടർ അബ്ദുൽ കരീം കോൽതൊടി എന്നിവർ സംസാരിച്ചു.

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
Loading Next Post...
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...