റിയാദ്. സൗദിയില്‍ ബഖാലകളിലും സ്റ്റോറുകളുകളിലും പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കുന്നത് മുനിസിപ്പല്‍, പാര്‍പ്പിട മന്ത്രാലയത്തിന്റെ പരിഗണനയിൽ. ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കുമുള്ള പുതിയ വ്യവസ്ഥകളിലാണ് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വിലക്കുന്ന കാര്യം പരാമർശിക്കുന്നത്. ഈ കരടു വ്യവസ്ഥകള്‍ പൊതുജനങ്ങളുടേയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്.
പുകയില ഉല്‍പന്നങ്ങള്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കേണ്ടത് നിര്‍ബന്ധമാണ്. പുകയില ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കൾ ഒരിക്കലും കാണാന്‍ കഴിയാത്ത രീതിയിൽ അടച്ചു സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. 18ൽ താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്. ചെറുപ്രായക്കാരിൽ നിന്ന് 18 വയസ് തികഞ്ഞതിനുള്ള തെളിവും സെയില്‍സ്മാന്‍ ആവശ്യപ്പെടണം. പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തിനും പ്രചാരണത്തിനും വിലക്കുണ്ട്. സ്ഥാപനത്തിനകത്ത് ജീവനക്കാരും ഉപഭോക്താക്കളും പുകവലിക്കുന്നതിനും നിരോധനമുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡ് സ്ഥാപനങ്ങളിൽ വ്യക്തമായി കാണുന്ന രീതിയിൽ സ്ഥാപിക്കണമെന്നും പുതിയ കരട് മാർഗനിർദേശങ്ങളിൽ വ്യവസ്ഥയുണ്ട്.