ജിദ്ദ. ലോക സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ G20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമായി സൗദി അറേബ്യ. സൗദിയിൽ 92.6 ശതമാനം പേർക്കും പാതിരാത്രിയിൽ ഒറ്റയ്ക്ക് സുരക്ഷിതമായി പുറത്തിറങ്ങാനാകുന്നുവെന്ന് ഗ്ലോബൽ എസ്ഡിജി ഇൻഡിക്കേറ്റേഴ്സ് ഡേറ്റാബേസ്, സേഫ്റ്റി ഇൻഡെക്സ് പബ്ലിക്കേഷൻ 2023 എന്നീ റിപോട്ടുകളിലെ വിവരങ്ങൾ ഉദ്ധരിച്ച് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. താമസ സ്ഥലങ്ങളിൽ രാത്രി പുറത്തിറങ്ങി നടക്കുമ്പോൾ ഭൂരിപക്ഷം പേരും സുരക്ഷിതത്വം അനുഭവിക്കുന്നതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സുരക്ഷ കൈവരിക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുളുടെ പങ്ക് വലുതാണ്. സാമ്പത്തിക സുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷ, രാഷ്ട്രീയ സുരക്ഷ, ബൗദ്ധിക സുരക്ഷ, സാങ്കേതിക സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ രാജ്യത്ത് സുരക്ഷയും മാന്യമായ ജീവിതവും പ്രദാനം ചെയ്യാനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. 2020 ലെ സുസ്ഥിര വികസന റിപ്പോര്‍ട്ടിലെ സുരക്ഷാ സൂചികയിയില്‍ ജി20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം നില മെച്ചപ്പെടുത്തിയ രാജ്യം സൗദി അറേബ്യയായിരുന്നു.