റിയാദ്. സൗദി അറേബ്യയിലേക്കുള്ള ഇരുചക്ര വാഹന ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷം 43.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 88,060 മോട്ടോർ സൈക്കിളുകളാണ് ഇറക്കുമതി ചെയ്തതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ല്‍ 61,260 ബൈക്കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇ-കൊമേഴ്സ്, ഡെലിവറി സർവീസ്, ഫാസ്റ്റ് ഫൂഡ് റെസ്ട്രന്റ് എന്നീ മേഖലകളുടെ വളർച്ചയാണ് സൗദിയിൽ ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചത്. ഈ മേഖലകളിൽ അതിവേഗ ഡെലിവറികൾക്കായി ഇരുചക്രവാഹനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 2024ൽ ഇറക്കുമതി ചെയ്ത മൊത്തം മോട്ടോർസൈക്കിളുകളുടെ മൂല്യം 25.97 കോടി റിയാൽ വരും. 2023 ല്‍ 25.85 കോടിയുടെ ബൈക്കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യൻ കമ്പനികളായ ബജാജ്, ഹീറോ, ടിവിഎസ്, റോയൽ എൻഫീൽഡ് എന്നിവർക്കും സൗദിയിൽ മികച്ച സാന്നിധ്യമുണ്ട്.
വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ സ്റ്റോറുകളിൽ നിന്നും റെസ്ട്രന്റുകളിൽ നിന്നുമുള്ള ഓര്‍ഡറുകള്‍ വിതരണം ചെയ്യല്‍ അടക്കം ചെറു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാമ്പത്തിക മേഖലകളിലെ തുടര്‍ച്ചയായ വളര്‍ച്ചയാണ് മോട്ടോർ സൈക്കിൾ ഇറക്കുമതി വര്‍ധന സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനായ ഡോ. ബന്ദര്‍ അല്‍സഹ്റാനി പറഞ്ഞു. സൗദി അറേബ്യയില്‍ പാഴ്സല്‍ ഡെലിവറി മേഖലയുടെ വളർച്ചയാണ് മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതിയിലെ വളര്‍ച്ചക്ക് കാരണമെന്ന് ബൈക്ക് ഇറക്കുമതി മേഖലാ വിദഗ്ധന്‍ അഹ്മദ് അല്‍ഗാംദി പറഞ്ഞു.
2022 മുതല്‍ സൗദിയിൽ മോട്ടോര്‍സൈക്കിള്‍ ഇറക്കുമതി തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. 2022ല്‍ 31,367 മോട്ടോര്‍സൈക്കിളുകളാണ് ഇറക്കുമതി ചെയ്തിരുന്നത്. റോഡുകളിൽ ഇരുചക്രവാഹനങ്ങളുടെ വർധനയെ തുടന്ന് ഇവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വിവിധ വകുപ്പുകള്‍ ഏർപ്പെടുത്തിത്തുടങ്ങി. ഇറക്കുമതി നിയന്ത്രിക്കാനും ഈ മേഖല കൂടുതല്‍ വ്യവസ്ഥാപിതമാക്കാനും ഈ നിയന്ത്രണങ്ങള്‍ സഹായിച്ചു.
പ്രധാനമായും മോട്ടോര്‍ സൈക്കിളുകളെ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം വികസിച്ചതിന്റെ ഫലമായാണ് മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതിയില്‍ വര്‍ധനയുണ്ടായത്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയുണ്ടായതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ നാലാം പാദ കണക്കുകള്‍ പ്രകാരം ഇ-കൊമേഴ്സ് മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇ-കൊമേഴ്സ് മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 40,953 ആയി ഉയര്‍ന്നു. 2023 അവസാനത്തില്‍ ഈ മേഖലയില്‍ 37,481 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണുണ്ടായിരുന്നത്. സൗദിയിലേക്കുള്ള മുന്തിയ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതിയും സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. യുവാക്കളും റൈഡിങ് പ്രേമികളുമാണ് ഇവയുടെ പ്രധാന ഉപഭോക്താക്കൾ. മൂന്നര ലക്ഷത്തോളം റിയാല്‍ വിലയുള്ള ലക്ഷ്വറി ബൈക്കുകളും വിപണിയിലുണ്ട്.