നോയിഡ. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ജ്വല്ലറി കമ്പനികളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നാനൂറാമത് ഷോറൂം ഉത്തർ പ്രദേശിലെ നോയിഡയിൽ തുറന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉൽഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യയിലുടനീളവും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സാന്നിധ്യമുള്ള മലബാർ ഗ്രൂപ്പ് ആഗോളതലത്തിൽ കൂടുതൽ ബിസിനസ് വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. നിലവില്‍ 13 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 63,000 കോടി രൂപയുടെ വിറ്റുവരവുണ്ട്.
“ആഗോള തലത്തില്‍ ഞങ്ങള്‍ക്ക് അതിവേഗ വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഒന്നമാത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പായി മാറുകയാണ് ലക്ഷ്യം. നടപ്പു സാമ്പത്തിക വര്‍ഷം 78,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുകൊണ്ട് പുതിയ 60 ഷോറൂമുകളും ആഭരണ നിര്‍മ്മാണ യൂണിറ്റും ആരംഭിക്കും. ഇതിനായി 5,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്താൻ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്,” മലബാർ ഗ്രൂപ്പ് മേധാവി എം പി അഹമ്മദ് പറഞ്ഞു.
പ്രവർത്തന വിപുലീകരണത്തിലൂടെ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യമറിയിക്കാനാണു പദ്ധതി. പ്രവർത്തന വിപുവീകരണത്തിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള മാനേജ്‌മെന്റ് ടീം അംഗങ്ങളുടെ എണ്ണം 27,250 ആയി വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
ഇന്ത്യന്‍ കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഞങ്ങള്‍ കൂടുതല്‍ ഷോറൂമുകള്‍ തുറന്ന് റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ രാജ്യങ്ങളിലേക്കും പ്രവേശിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി പ്രവേശിച്ചുകൊണ്ട് ആഗോളതലത്തില്‍ 15 രാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് വിപുലീകരണം 3,500 ലേറെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം പറഞ്ഞു. “സുതാര്യതയുടെയും കര്‍ശനമായ നിയന്ത്രണങ്ങളുടെയും അടിത്തറയിലാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവ വിശ്വസനീയവും കുറ്റമറ്റതുമാണെന്ന് ഉറപ്പാക്കാന്‍ വ്യാപാര സംഘടനകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികള്‍ എന്നിവരുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മലബാര്‍ ഗോള്‍ഡ് പ്രതിവര്‍ഷം 1.5 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്. എക്സ്‌ക്ലൂസീവ് ആഭരണ ശേഖരമടക്കം ഒരു ലക്ഷത്തിലധികം ആഭരണ ഡിസൈനുകള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. ഗുണനിലവാരം, ഡിസൈന്‍, ഉപഭോക്തൃ സംതൃപ്തി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കമ്പനി ആഗോള തലത്തില്‍ അതിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെയും വജ്രത്തിന്റെയും 100 ശതമാനം മൂല്യം, സുതാര്യമായ വിലനിര്‍ണ്ണയം, ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ഡയമണ്ടുകള്‍, ധാര്‍മ്മിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ശേഖരിക്കുന്ന സ്വര്‍ണ്ണം തുടങ്ങിയവയെല്ലാം മലബാര്‍ ഗോൾഡിന്റെ സവിശേഷതകളാണ്.